Connect with us

National

26കാരിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കിയ സംഭവത്തില്‍ ആറ് മാസങ്ങൾക്ക് ശേഷം പ്രതി പിടിയില്‍

യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി ഡൽഹിയുടെ വിവിധിയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിൽ 26കാരിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കിയ സംഭവത്തില്‍ ആറ് മാസങ്ങൾക്ക് ശേഷം പ്രതി പിടിയില്‍. യുവതിയുടെ ലിവ് ഇൻ ടുഗതർ പങ്കാളി അഫ്താബ് അമീന്‍ പൂനെവാലയാണ് പോലീസ് പിടയിലായത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി ഡൽഹിയുടെ വിവിധിയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മെയ് 18ന് നടന്ന ക്രൂര കൃത്യം പുറത്തറിയുന്നത്.

മുംബൈയിലെ മലാഡ് നിവാസിയായ ശ്രദ്ധയെന്ന യുവതിയാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. ശ്രദ്ധയും അഫ്താബും തമ്മിൽ പ്രണയത്തിലായിരുന്നു. മുംബൈയിൽ ഒരു കാൾ സെന്ററിൽ ജോലി ചെയ്യവയൊണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയം വീട്ടിലറിഞ്ഞതോടെ വീട്ടുകാർ എതിർത്തു. തുടർന്ന് രണ്ട് പേരും ഡൽഹിയിലേക്ക് താമസം മാറുകയായിരുന്നു.  ഇതിനിടെ ഇവർ തമ്മിൽ വഴക്ക് പതിവായി.

ഒരു ദിവസം തർക്കം രൂക്ഷമായപ്പോൾ അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം 35 കഷണങ്ങളാക്കുകയും 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങി അതിൽ സൂക്ഷിക്കുകയും ചെയ്തു. ദുർഗന്ധം പുറത്തറിയാതിരിക്കാൻ ചന്ദനത്തിരിയും കത്തിച്ചുവെച്ചിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടം പൂര്‍ണമായും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest