International
ആറ് മാസം ആറ് വര്‍ഷമായി തോന്നി; ഫലസ്തീന്‍ ആക്ടിവിസ്റ്റ്
ജയില്‍ ജീവിതത്തില്‍ ഏറെ വെല്ലുവിളി സൃഷ്ടിച്ചത് ഭക്ഷണവും വൃത്തിഹീനമായ ചുറ്റുപാടിലുള്ള ജീവിതവുമാണ്.

ഫലസ്തീന്‍ | ആറ് മാസം ആറ് വര്‍ഷമായി തോന്നിയ തടവുജീവിതം. ഇസ്‌റാഈല്‍ സൈന്യം തടവിലാക്കിയ ഫലസ്തീന്‍ ആക്ടിവിസ്‌ററ് തന്റെ തടവ് ജീവിതത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്നത് ഇപ്രകാരമാണ്.
ആറുമാസത്തേക്കാണ് ഇസ്‌റാഈല്‍ സൈന്യം ഒമര്‍ അസഫിനെ തടവിലാക്കിയത്. എന്നാല്‍ തന്റെ ദുരിതജീവിതത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മാസങ്ങള്‍ക്ക് വര്‍ഷങ്ങളുടെ തീവ്രതയാണുള്ളതെന്ന് ഒമര്‍ പറഞ്ഞു. ജയില്‍ ജീവിതത്തില്‍ ഏറെ വെല്ലുവിളി സൃഷ്ടിച്ചത് ഭക്ഷണവും വൃത്തിഹീനമായ ചുറ്റുപാടിലുള്ള ജീവിതവുമാണ്.
ഇസ്‌റാഈല്‍ സൈന്യം പത്തുപേര്‍ക്ക് കഴിക്കാന്‍ രണ്ട് തക്കാളി മാത്രമായിരുന്നു നല്‍കിയത്.ഇത് ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചു.ആറുമാസത്തെ ജയില്‍ ജീവിതം കഴിയുമ്പോഴേക്കും 29കിലോ താന്‍ കുറഞ്ഞെന്നും അസഫ് പറഞ്ഞു.
ഈ ആറുമാസം ആറുവര്‍ഷമായി തോന്നി.ഞാനും എന്റെ സഹ ഫലസ്തീനികളും തടവുകാരോ രാഷ്ട്രീയ തടവുകാരോ ആയിരുന്നില്ല. ഞങ്ങള്‍ പൂര്‍ണമായും ബന്ദികളായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 7 മുതല്‍, അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം 8,480 ഫലസ്തീനികളെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇതില്‍ പലരെയും ഒരു കുറ്റവും ചുമത്താതെ നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.