Connect with us

National

മണിപ്പൂരിൽ ആറ് പോലീസ് സ്റ്റേഷൻ പരിധികൾ കൂടി അഫ്സ്പ പരിധിയിൽ

ഒക്ടോബർ ഒന്നിന് 19 പോലീസ് സ്റ്റേഷൻ പരിധികൾ ഒഴികെ മണിപ്പൂർ മുഴുവൻ ‘സംഘർഷ മേഖല’ ആയി പ്രഖ്യാപിച്ച് അഫ്സ്പ നടപ്പാക്കിയിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | മണിപ്പൂരിലെ അഞ്ച് ജില്ലകളിലായി ആറ് പോലീസ് സ്റ്റേഷൻ പരിധികൾ കൂടി വിവാദമായ സായുധസേന (പ്രത്യേക അധികാരങ്ങൾ) നിയമ (അഫ്സ്പ) പരിധിയിൽ കൊണ്ടുവന്ന് കേന്ദ്രസർക്കാർ. ഇടയ്ക്കിടെ വെടിവയ്പ്പ് നടക്കുന്ന സംഘർഷഭരിത പ്രദേശങ്ങളിൽ സ്ഥിതി കലുഷിതമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.

ഒക്ടോബർ ഒന്നിന് 19 പോലീസ് സ്റ്റേഷൻ പരിധികൾ ഒഴികെ മണിപ്പൂർ മുഴുവൻ ‘സംഘർഷ മേഖല’ ആയി പ്രഖ്യാപിച്ച് അഫ്സ്പ നടപ്പാക്കിയിരുന്നു. എന്നാൽ സുരക്ഷാ സ്ഥിതി വിലയിരുത്തിയതിനെ തുടർന്ന് ആറ് പോലീസ് സ്റ്റേഷൻ പരിധികൾ കൂടി അഫ്സ്പ പരിധിയിൽ ഉൾപ്പെടുത്തി. ഇതോടെ മണിപ്പൂരിൽ 13 പോലീസ് സ്റ്റേഷൻ പരിധികൾ മാത്രമാണ് അഫ്സ്പ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്മൈ, ലാംസാങ്, ഇംഫാൽ ഈസ്റ്റിലെ ലാംലൈ, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മോയിരാങ് പോലീസ് സ്റ്റേഷൻ പരിധികളാണ് പുതുതായി അഫ്സ്പ നിയമത്തിന് കീഴിലാക്കിയിരിക്കുന്നത്.

Latest