National
അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ച് ആറ് ശുചീകരണ തൊഴിലാളികള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതര പരുക്ക്
സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവര്‍ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു.

ന്യൂഡല്‍ഹി | അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചു ആറ് ശുചീകരണതൊഴിലാളികള്‍ മരിച്ചു. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്വേയിലാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.ഹരിയാനയിലെ നൂഹിലുള്ള ഫിറോസ്പൂര്‍ ജിര്‍ക്കയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലാണ് സംഭവം.
രാവിലെ 10ന് തൊഴിലാളികള്‍ എക്‌സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവര്‍ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു.
പരുക്കേറ്റ തൊഴിലാളികളെ മണ്ഡി ഖേര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----