International
തുര്‍ക്കിയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ആറ് സൈനികര്‍ മരിച്ചു
അഞ്ച് പേര്‍ അപകട സ്ഥലത്ത് വെച്ചും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്
അങ്കാറ | തുര്‍ക്കിയില്‍ സൈനിക ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ അപകട സ്ഥലത്ത് വെച്ചും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. കൂട്ടിയിടിയില്‍ ഹെലികോപ്ടറുകളിലൊന്ന് തകരുകയും മറ്റൊന്ന് സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പതിവ് പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം
തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഇസ്പര്‍തയില്‍ നടന്ന പരിശീലനത്തിനിടെയായിരുന്നു അപകടമെന്ന് ഗവര്‍ണര്‍ അബ്ദുല്ല ഇറിന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഏവിയേഷന്‍ സ്‌കൂളിന്റെ ചുമതലയുള്ള ബ്രിഗേഡിയര്‍ ജനറലാണ്.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
---- facebook comment plugin here -----