National
ഗുജറാത്തില്‍ ആറ് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം ഏഴായി
സൂറത്തിലെ സച്ചിന്‍ പാലി ഗ്രാമത്തല്‍ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.
സൂറത്ത് | ഗുജറാത്തിലെ സൂറത്തില്‍ ആറു നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം ഏഴായി. സൂറത്തിലെ സച്ചിന്‍ പാലി ഗ്രാമത്തല്‍ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. ഇനിയും ആളുകള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അപകടം നടന്നയുടന്‍ അഗ്‌നി രക്ഷാസേനയും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതായും ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അഗ്നി രക്ഷാ സേന ചീഫ് ബസന്ത് പരീക് പറഞ്ഞു.
2016 -17 കാലത്ത് നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നതെന്നാണ് പി ടി ഐ റിപ്പോര്‍ട്ട്.
ടെക്സ്റ്റൈല്‍ തൊഴിലാളികളായ നിരവധി പേരാണ് കുടുംബമായി കെട്ടിടത്തില്‍ താമസിച്ചിരുന്നത്. 30 ഓളം അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്ള കെട്ടിടത്തില്‍ അഞ്ചോളം ഫ്‌ലാറ്റുകളില്‍ മാത്രമേ താമസക്കാരുണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.