Kerala
ആലപ്പുഴയില്‍ ആറുവയസ്സുകാരന്‍ എര്‍ത്ത് വയറില്‍നിന്നു ഷോക്കേറ്റു മരിച്ചു
തിരുവല്ല പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ഹമീന്‍.

ആലപ്പുഴ | ചെട്ടികുളങ്ങരയില്‍ എര്‍ത്ത് വയറില്‍ നിന്നു ഷോക്കേറ്റു ആറുവയസുകാരന്‍ മരിച്ചു. തിരുവല്ല പെരിങ്ങര ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടെയും മകന്‍ ഹമീനാണ് മരിച്ചത്.
വീടിന്റെ ഭിത്തിയോടു ചേര്‍ന്ന് മണ്ണില്‍ കളിക്കുന്നതിനിടെ എര്‍ത്ത് കമ്പിയില്‍ തൊട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലത്തുവീണു കിടക്കുന്ന കുട്ടിയെ വഴിയാത്രക്കാരനാണ് കണ്ടത്.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തിരുവല്ല പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ഹമീന്‍.
---- facebook comment plugin here -----