National
തെലങ്കാനയില്‍ സ്‌കൂള്‍ ഗേറ്റ് തലയില്‍ വീണ് ആറ് വയസുകാരന്‍ മരിച്ചു
സംഭവത്തെതുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സ്‌കൂളിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

ഹൈദരാബാദ്|തെലങ്കാനയിലെ ഹയാത്നഗറിലുള്ള സില്ല പരിഷത്ത് സ്‌കൂളിലെ ഗേറ്റ് തലയില്‍ വീണ് ആറ് വയസുകാരന്‍ മരിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി അജയ് ആണ് മരിച്ചത്. സംഭവത്തെതുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സ്‌കൂളിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഹയാത് നഗര്‍ നഗരസഭാധ്യക്ഷനും എസ്എഫ്ഐ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പല്‍ ഏറ്റെടുക്കണമെന്നും കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രംഗറെഡ്ഡി വിദ്യാഭ്യാസ ഓഫീസര്‍ സുശീന്ദര്‍ റാവു സ്‌കൂളിലെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അജയ്‌യുടെ തലയിലേക്ക് ഇരുമ്പ് ഗേറ്റ് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.