Kerala
ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസ്സുകാരന്‍ മരിച്ചു
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു

തിരുവനന്തപുരം | ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന്‍ മരിച്ചു.അവരുവിക്കര അംബു ശ്രീജ ദമ്പതികളുടെ മകന്‍ അദ്വൈത് ആണ് മരിച്ചത്.
വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍ കൊണ്ടു കളിച്ചുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നെന്നാണ് വിവരം. ഉടന്‍ തന്നെ സമീപത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു.മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
---- facebook comment plugin here -----