Connect with us

Kerala

കോതമംഗലത്ത് ആറുവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | കോതമംഗലത്ത് ആറുവയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസിന്റെ മകളാണ് മരിച്ചത്. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. തുടര്‍ന്ന് കുട്ടിയെ വിളിക്കാനായി പോയപ്പോള്‍ ആറുവയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്.

മരണകാരണം എന്താണെന്നതില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും ഒരു മുറിയിലും. കൈക്കുഞ്ഞും ആറു വയസുകാരിയും മറ്റൊരു മുറിയിലുമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest