Connect with us

Kerala

പീഡനത്തിന് ഇരയായ പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് പറയുന്നു.

Published

|

Last Updated

കോന്നി | പത്തനംതിട്ടയിൽ പീഡനത്തിന് ഇരയായ  പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ പീഡിപ്പിച്ച സമീപവാസിയെ രണ്ടുമാസം മുമ്പ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടിയും അച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുള്ളത്.

റബര്‍ ടാപ്പിംഗ് തൊഴിലാളിയായ പിതാവ് രാവിലെ ജോലിക്കുപോയ സമയത്തായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയതതെന്ന് കരുതുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പിതാവ് ജോലിക്ക് പോകാനായി ഉണര്‍ന്നപ്പോള്‍ ലൈറ്റ് ഇട്ടത് പെണ്‍കുട്ടിയാണെന്നും ഇതിനുശേഷം വീണ്ടും ഉറങ്ങാന്‍ പോയിരുന്നുവെന്നും മുത്തശ്ശി പറയുന്നു. പിന്നീട് എട്ടോടെ വീണ്ടും ഉറക്കമുണര്‍ന്ന ശേഷം പെണ്‍കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടില്ല.

ഒടുവില്‍ വീടിന്റെ അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും മുത്തശ്ശി പറയുന്നു. കോന്നി പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Latest