Connect with us

Ongoing News

പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി; പ്രതി പിടിയില്‍

റാന്നി തെക്കേപ്പുറം ബ്ലോക്പടി പുള്ളിയില്‍ മലമണ്ണേല്‍ വീട്ടില്‍ പ്രതീഷ് (21) ആണ് പിടിയിലായത്.

Published

|

Last Updated

പത്തനംതിട്ട | ക്ഷേത്രത്തിലെത്തിയ പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയ കേസില്‍ യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. റാന്നി തെക്കേപ്പുറം ബ്ലോക്പടി പുള്ളിയില്‍ മലമണ്ണേല്‍ വീട്ടില്‍ പ്രതീഷ് (21) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ 11 ന് വൈകിട്ട് അഞ്ചിനും രാത്രി 10 നുമിടയില്‍ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു.

വടശ്ശേരിക്കരയിലെ ഉത്സവത്തിന് വരണമെന്ന് പ്രതി കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അവിടെ നിന്നും സ്‌കൂട്ടറില്‍ കയറ്റി കടത്തിക്കൊണ്ടു പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ തിരച്ചിലില്‍ കുട്ടിയെ യുവാവിനൊപ്പം ട്രെയിനില്‍ കോട്ടയത്ത് നിന്നും കണ്ടെത്തി. റെയില്‍വേ പോലീസ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ് പെരുനാട് പോലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടിയെ അഞ്ചുവര്‍ഷമായി അറിയാമെന്നും, പഠിക്കുമ്പോള്‍ തന്നെ പരിചയത്തിലായതാണെന്നും മറ്റും കുറ്റസമ്മത മൊഴിയില്‍ പോലീസിനോട് പ്രതി വെളിപ്പെടുത്തി. അമ്പലത്തിലെ ഉത്സവത്തിന് താന്‍ ശൂലം കുത്തുന്ന നേര്‍ച്ച ഉണ്ടെന്നും അത് കാണുന്നതിന് വരണമെന്നും ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണുവിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ. എ ആര്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി ഇരുവരെയും കണ്ടെത്തിയത്.

 

Latest