Connect with us

Uae

ആറാമത്തെ ഇമാറാത്തി സഹായ കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു

ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിന് ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെ സഹായത്തിന്റെ ഒഴുക്കും വിതരണവും ഉറപ്പാക്കാൻ യു എ ഇ ശ്രമങ്ങൾ തുടരുകയാണ്.

Published

|

Last Updated

അബൂദബി | 5,800 ടൺ മാനുഷിക സഹായവുമായി ആറാമത്തെ ഇമാറാത്തി മാനുഷിക സഹായ കപ്പൽ പുറപ്പെട്ടു. രാഷ്ട്രമാതാവും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡന്റുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ ഉദാരമായ സംഭാവനയുമായാണ് കപ്പൽ ഈജിപ്ഷ്യൻ നഗരമായ അരീഷിലേക്ക് പുറപ്പെട്ടത്.

എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റി, സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്്യാൻ ഫൗണ്ടേഷൻ, ദാർ അൽ ബിർറ് സൊസൈറ്റി, ഷാർജ ചാരിറ്റി ഇന്റർനാഷണൽ എന്നിവയുടെ സംഭാവനകളാണ് ഇതിലുള്ളത്.

ഭക്ഷണം, പാർപ്പിട സാമഗ്രികൾ, മെഡിക്കൽ ആവശ്യങ്ങൾ എന്നിവയുൾപ്പെടെ 5,800 ടൺ സാധനങ്ങൾ ഇതിലുണ്ട്. വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് ഈ സഹായം ഊർജം നൽകും.

ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിന് ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെ സഹായത്തിന്റെ ഒഴുക്കും വിതരണവും ഉറപ്പാക്കാൻ യു എ ഇ ശ്രമങ്ങൾ തുടരുകയാണ്.

ലെബനാനിലേക്ക് മെഡിക്കൽ സാധനങ്ങൾ

ആശുപത്രികൾക്കും മറ്റും ആവശ്യമായ നൂതന ഉപകരണങ്ങളും മെഡിക്കൽ അവശ്യസാധനങ്ങളും ഉൾപ്പെടുന്ന 35 ടൺ വസ്തുക്കളുമായി യു എ ഇ ബെയ്റൂത്തിലേക്ക് വിമാനം അയച്ചു. “യു എ ഇ സ്റ്റാൻഡ് വിത്ത് ലെബനാൻ’ കാമ്പെയ്നിന്റെ ഭാഗമായുള്ള 23-ാമത് ദുരിതാശ്വാസ വിമാനമാണിത്.

---- facebook comment plugin here -----

Latest