From the print
എസ് ജെ എം മുഅല്ലിം ഭവന ഉദ്്ഘാടനം
സമസ്ത സെന്റിനറി ആഘോഷത്തിന്റെ ഭാഗമായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നടപ്പാക്കുന്ന 100 മുഅല്ലിം സ്‌പെഷ്യൽ ഭവന പദ്ധതി പ്രകാരം നിർമിച്ച മൂന്ന് ഭവനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു

കോഴിക്കോട് | സമസ്ത സെന്റിനറി ആഘോഷത്തിന്റെ ഭാഗമായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നടപ്പാക്കുന്ന 100 മുഅല്ലിം സ്‌പെഷ്യൽ ഭവന പദ്ധതി പ്രകാരം നിർമിച്ച മൂന്ന് ഭവനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു. കണ്ണൂർ കൂത്തുപറമ്പ് റേഞ്ചിലെ ഇരിട്ടിയിൽ നടന്ന ചടങ്ങിൽ എസ് ജെ എം ട്രഷറർ വി പി എം വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ സുലൈമാൻ സഖാഫി കുഞ്ഞുകുളം, വി വി അബൂബക്കർ സഖാഫി, ജില്ലാ സെക്രട്ടറി ആർ അബ്ദുർറഹ്്മാൻ സഖാഫി സംബന്ധിച്ചു.
തൃശൂർ റേഞ്ചിലെ ഓട്ടുപാറയിൽ നടന്ന ചടങ്ങിൽ എസ് ജെ എം സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം, ജില്ലാ പ്രസിഡന്റ്മുഹമ്മദലി സഅദി, ജനറൽ സെക്രട്ടറി എസ് എം കെ തങ്ങൾ, ഇ കെ മുഹമ്മദ് കോയ സഖാഫി സംബന്ധിച്ചു.
മലപ്പുറം വെസ്റ്റ് ജില്ലയിലെ താനൂർ റേഞ്ചിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി തെന്നല അബൂ ഹനീഫൽ ഫൈസി അധ്യക്ഷത വഹിച്ചു. സുലൈമാൻ സഖാഫി കുഞ്ഞുകുളം, ബശീർ മുസ്്ലിയാർ ചെറൂപ്പ സംബന്ധിച്ചു.