Connect with us

Organisation

എസ് ജെ എം: വിധവാ പെന്‍ഷനും അവാര്‍ഡുകളും വിതരണം ചെയ്തു

സുന്നത്ത്, കുസുമം കാമ്പയിന്‍ പ്രവര്‍ത്തനത്തില്‍ മികവ് തെളിയിച്ചവർക്ക് അവാർഡുകൾ സമ്മാനിച്ചു

Published

|

Last Updated

കോഴിക്കോട് |  മരണപ്പെട്ട മുഅല്ലിമുകളുടെ വിധവകള്‍ക്ക് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ് ജെ എം) നല്‍കുന്ന പെന്‍ഷനും സുന്നത്ത്, കുസുമം കാമ്പയിന്‍ പ്രവര്‍ത്തനത്തില്‍ മികവ് തെളിയിച്ച റൈഞ്ചുകള്‍ക്കും മദ്രസകള്‍ക്കുമുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.
സമസ്ത സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പെന്‍ഷന്‍ വിതരണം സയ്യിദലി ബാഫഖിയും അവാര്‍ഡ് വിതരണം കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാരും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദലി ബാഫഖി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ വി പി എം വില്യാപള്ളി സംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബൂഹനീഫല്‍ ഫൈസി സ്വാഗതം പറഞ്ഞു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി ആമുഖഭാഷണം നടത്തി.
സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മാനേജര്‍ സി പി സൈദലവി, കേരള മുസ്‌ലിം ജമാഅത്ത് സിക്രട്ടറി മജീദ് കക്കാട്, കെ പി എച്ച് തങ്ങള്‍, വി വി അബൂബക്കര്‍ സഖാഫി, ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍ സംസാരിച്ചു. കെ.ഉമര്‍ മദനി നന്ദി പറഞ്ഞു.

Latest