Connect with us

National

ഇ ഡി ഡയറക്ടര്‍ പദവിയില്‍ നിന്ന് എസ് കെ മിശ്ര ഇന്ന് പടിയിറങ്ങും; പകരക്കാരനെ തീരുമാനിക്കാതെ കേന്ദ്രം

വിരമിച്ച ശേഷവും പലതവണ മിശ്രയുടെ കാലാവധി നീട്ടിനല്‍കിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ പദവിയില്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഇന്ന് അവസാനിക്കും. സുപ്രീം കോടതി ഉത്തരവനുസരിച്ച് ഇന്നാണ് കാലാവധി അവസാനിക്കുന്നത്. എന്നാല്‍, മിശ്രക്ക് പകരം പദവിയില്‍ പുതുതായി ആരെയും നിയമിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. വിരമിച്ച ശേഷവും പലതവണ മിശ്രയുടെ കാലാവധി നീട്ടിനല്‍കിയിരുന്നു.

ഇ ഡി ഡയറക്ടര്‍ പദവിയില്‍ മിശ്രയുടെ കാലാവധി ഒക്ടോബര്‍ 15 വരെ നീട്ടിനല്‍കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരു മാസം കുറച്ച് സെപ്തംബര്‍ 15ന് പദവിയില്‍ നിന്ന് ഒഴിവാകണമെന്ന് കോടതി നിഷ്‌കര്‍ഷിക്കുകയായിരുന്നു. കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു ഹരജിയും മേലാല്‍ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.

1984ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറായിരുന്ന മിശ്ര, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിയമിതനാകുന്നതിന് മുമ്പ് ഡല്‍ഹി ആദായ നികുതി വകുപ്പില്‍ ചീഫ് കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്നു. യു പി സ്വദേശിയും 62കാരനുമായ മിശ്ര ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ വിദഗ്ധമായി അന്വേഷിച്ചിട്ടുണ്ട്. 2018 ഒക്ടോബറില്‍ മൂന്ന് മാസക്കാലത്തേക്ക് ഇടക്കാല ഇ ഡി ഡയരക്ടര്‍ ആയി നിയമിതനായ മിശ്ര തൊട്ടടുത്ത മാസം പൂര്‍ണ സമയ മേധാവിയായി ചുമതലയേറ്റു. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം.

 

---- facebook comment plugin here -----

Latest