Kerala
മേവടയില്‍ തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം മീനച്ചില്‍ സ്വദേശിയുടേത്; ഡി എന്‍ എ പരിശോധനയില്‍ സ്ഥിരീകരണം
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് മാത്യു തോമസിനെ കാണാതായത്.

കോട്ടയം | മേവടയില്‍ തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം മാത്യു തോമസ് എന്നയാളുടേതാണെന്ന് സ്ഥിരീകരിച്ചു. മീനച്ചില്‍ സ്വദേശിയാണ് മാത്യു തോമസ്. ഡി എന്‍ എ പരിശോധനയിലാണ് അസ്ഥികൂടം ഇദ്ദേഹത്തിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് മാത്യു തോമസിനെ കാണാതായത്. കഴിഞ്ഞ മാസം മൂന്നിനാണ് മേവട-മൂലേത്തുണ്ടി റോഡിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൈതച്ചക്ക തോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തിയത്.
അസ്ഥികൂടം എങ്ങനെയാണ് തോട്ടത്തിലെത്തിയതെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. മാത്യു തോമസിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും.
---- facebook comment plugin here -----