Uae
രാജ്യത്തെ സേവിക്കാൻ കഴിവുകൾ ഉപയോഗിക്കണം; ദുബൈ കിരീടാവകാശി
1819-ല്‍ സ്ഥാപിതമായ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഇ എസ് സി പി ബിസിനസ് സ്‌കൂള്‍, അതിന്റെ ഏഴാമത്തെ ആഗോള കാമ്പസും ഈ മേഖലയിലെ ആദ്യത്തേതുമായ ദുബൈ ക്യാമ്പസ് 2022-ലാണ് ആരംഭിച്ചത്.
ദുബൈ | ബിഗ് ഡാറ്റയിലും ബിസിനസ് അനലിറ്റിക്‌സിലുമുള്ള മാസ്റ്റര്‍ ബിരുദദാന ചടങ്ങില്‍ ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പങ്കെടുത്തു.
ഡി ഐ എഫ് സി അക്കാദമിയിലെ ഇ എസ് സി പി ബിസിനസ് സ്‌കൂള്‍ ദുബൈ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ അവര്‍ നേടിയ കഴിവുകളും അറിവും അവരുടെ രാജ്യത്തെയും സമൂഹത്തെയും സേവിക്കാന്‍ ഉപയോഗിക്കാന്‍ അദ്ദേഹം ബിരുദധാരികളെ പ്രോത്സാഹിപ്പിച്ചു. തങ്ങളുടെ പ്രതിഭകളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും അത്യാധുനിക അറിവും വൈദഗ്ധ്യവും നല്‍കി അവരെ സജ്ജരാക്കുന്നതിനുമുള്ള യു എ ഇയുടെ പ്രതിബദ്ധത ശൈഖ് ഹംദാന്‍ എടുത്തുപറഞ്ഞു.
220 ഇമാറാത്തി വിദ്യാര്‍ഥികളടങ്ങുന്ന, പ്രഥമ സംഘം യു എ ഇയിലുടനീളമുള്ള വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ നാമനിദേശം ചെയ്തവരാണ്. 1819-ല്‍ സ്ഥാപിതമായ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഇ എസ് സി പി ബിസിനസ് സ്‌കൂള്‍, അതിന്റെ ഏഴാമത്തെ ആഗോള കാമ്പസും ഈ മേഖലയിലെ ആദ്യത്തേതുമായ ദുബൈ ക്യാമ്പസ് 2022-ലാണ് ആരംഭിച്ചത്.