Connect with us

Kerala

കിണര്‍ വൃത്തിയാക്കുന്നതിനിടെ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തി

ചിറ്റാരിക്കാല്‍ ചിത്രാടി സ്വദേശി കണ്ടറമറ്റം കുര്യന്‍ എന്നയാളുടെ ആധാര്‍ കാര്‍ഡും ചളിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്

Published

|

Last Updated

കാസര്‍ഗോഡ് | കിണര്‍ വൃത്തിയാക്കുന്നതിനിടെ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തി.ചിറ്റാരിക്കാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള കാനിച്ചി കുഴിയില്‍ ബേബി കുര്യാക്കോസിന്റെ പറമ്പിലെ കിണറില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് പറമ്പിലെ ഉപയോഗശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

ചിറ്റാരിക്കാല്‍ ചിത്രാടി സ്വദേശി കണ്ടറമറ്റം കുര്യന്‍ എന്നയാളുടെ ആധാര്‍ കാര്‍ഡും ചളിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. 2022 നവംബര്‍ മുതല്‍ കുര്യനെ കാണാനില്ലെന്ന് കാണിച്ച് അമ്മ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

Latest