Connect with us

National

വിവാഹ മോചന പ്രഖ്യാപനത്തിന് പിന്നാലെ അപവാദ പ്രചാരണം; നിയമനടപടിക്ക് ഒരുങ്ങി എ ആർ റഹ്മാൻ

അപകീർത്തികരമായ ഉള്ളടക്കം ഒരു മണിക്കൂറിനകം നീക്കണമെന്നും പരമാവധി 24 മണിക്കൂറിനുള്ളിൽ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വക്കീൽ നോട്ടീസിൽ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡൽഹി | തനിക്കും കുടുംബത്തിനും എതിരായ അപവാദ പ്രചാരണങ്ങൾക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങി പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. ഭാര്യ സൈറ ബാനുവുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ചിന് പിന്നാലെ റഹ്മാനും കുടുംബത്തിനും എതിരെ സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും അടിസ്ഥാനരഹിതമായ വാർത്തകളും അഭിപ്രായങ്ങളും പങ്കുവെക്കപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. അപകീർത്തികരമായ ഉള്ളടക്കം ഒരു മണിക്കൂറിനകം നീക്കണമെന്നും പരമാവധി 24 മണിക്കൂറിനുള്ളിൽ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വക്കീൽ നോട്ടീസിൽ വ്യക്തമാക്കി.

അപവാദ പ്രചാരണം തന്റെ കക്ഷിയുടെ പ്രശസ്തിക്ക് കളങ്കം ഉണ്ടാക്കുകയും കുടുംബത്തിന് മാനസികമായ വിഷമം ഉണ്ടാക്കുകയും ചെയ്തതായി റഹ്മാന്റെ അഭിഭാഷകൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനുള്ളിൽ ഇത്തരം ഉള്ളടക്കം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഇന്ത്യൻ ജസ്റ്റിസ് കോഡ് 2023 ലെ സെക്ഷൻ 356 പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യൂട്യൂബ്, എക്സ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും മറ്റ് മാധ്യമങ്ങൾക്കുമാണ് നോട്ടീസ്.

57 കാരനായ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വർഷത്തെ ദാമ്പത്യം പരസ്പര സമ്മതപ്രകാരം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള ആരോപണങ്ങൾ പ്രചരിക്കുന്നത്.

Latest