Connect with us

National

മോദിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; കെജ്രിവാളിനും പ്രിയങ്കക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ കെജ്രിവാള്‍ പോസ്റ്റിട്ടതായി ആരോപിച്ച് ബി ജെ പിയാണ് ഇക്കഴിഞ്ഞ 10ാം തിയ്യതി പരാതി നല്‍കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്.

മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ കെജ്രിവാള്‍ പോസ്റ്റിട്ടതായി ആരോപിച്ച് ബി ജെ പിയാണ് ഇക്കഴിഞ്ഞ 10ാം തിയ്യതി പരാതി നല്‍കിയത്. കെജ്രിവാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത രണ്ട് കുറിപ്പുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

മധ്യപ്രദേശിലെ സന്‍വര്‍ നിയമസഭാ മണ്ഡലത്തില്‍ പ്രസംഗിക്കവേ മോദിക്കെതിരെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പ്രിയങ്ക ഗാന്ധിക്കെതിരായ ആരോപണം.

---- facebook comment plugin here -----

Latest