Kerala
ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയില്‍; മുലപ്പാല്‍ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം
മുലപ്പാല്‍ നല്‍കിയ മാതാവും കുഞ്ഞിനൊപ്പം ഉറങ്ങിപ്പോയിരുന്നു

കൊച്ചി | തൃക്കാക്കരയില്‍ രണ്ടര മാസം പ്രായമുള്ള ഉറങ്ങിക്കിടന്ന പെണ്‍കുഞ്ഞ് മരിച്ച നിലയില്‍. തൃക്കാക്കര കെന്നഡിമുക്ക് ജേണലിസ്റ്റ് നഗറില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശികളായ യൂസഫ്ഖാന്‍-ചാമ്പ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി മാതാവ് കുഞ്ഞിന് മുലപ്പാല്‍ നല്‍കി ഉറക്കിയിരുന്നു. പിന്നീട് മാതാവും
ഉറങ്ങിപ്പോവുകയായിരുന്നു. രാവിലെ ഏറെ നേരമായിട്ടും കുഞ്ഞ് ഉണരാതായതോടെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴത്തേക്കും മരിച്ചിരുന്നു.
---- facebook comment plugin here -----