Business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
ഒരു പവന് 200 രൂപയാണ് കുറഞ്ഞത്.

തിരുവനന്തപുരം| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64400 രൂപയാണ്. ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പവന് 240 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ നിരക്ക് 64600 രൂപയാണ്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8050 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6620 രൂപയുമാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 105 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
---- facebook comment plugin here -----