Connect with us

International

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

മാര്‍പാപ്പ ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ചികിത്സ തേടിയത്.

Published

|

Last Updated

വത്തിക്കാന്‍ സിറ്റി |  ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍. 88കാരനായ മാര്‍പാപ്പ ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ചികിത്സ തേടിയത്.

ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ തുടരുന്ന മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ ഇന്നലെയും നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചികിത്സ ഏഴു ദിവസം പിന്നിട്ടിരിക്കുകയാണ്.

 

 

Latest