Connect with us

Kerala

ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, സിടി സ്‌കാനിങിനുശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കും; മന്ത്രി പി രാജീവ്

സംഭവത്തില്‍ ജിസിഡിഎ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള അറിയിച്ചു.

Published

|

Last Updated

കൊച്ചി|കൊച്ചി കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുണ്ടെന്നും സിടി സ്‌കാനിങ് നടത്തിയശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക മെഡിക്കല്‍ സംഘം ഉമ തോമസിനെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എ തീവ്രപരിചണവിഭാഗത്തില്‍ തുടരുകയാണ്. വീഴ്ചയില്‍ മൂന്ന് വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചു. നട്ടെല്ലിനും പരുക്കുണ്ട്.

അപകടത്തെ തുടര്‍ന്ന് ജിസിഡിഎ എഞ്ചിനീയര്‍മാര്‍ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയാണെന്നും വിളക്ക് കൊളുത്താന്‍ മാത്രമാണ് സ്റ്റേജെന്നാണ് സംഘാടകര്‍ പറഞ്ഞതെന്നും എഞ്ചിനീയര്‍മാര്‍ പറഞ്ഞു. പരിപാടി നടത്താന്‍ മാത്രമാണ് സ്റ്റേഡിയം തുറന്നു കൊടുത്തതെന്നും എഞ്ചിനീയര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ജിസിഡിഎ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള അറിയിച്ചു. സ്റ്റേഡിയത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ല. ഉത്തരവാദിത്തം സംഘാടകര്‍ക്കുമാത്രമാണ്. എല്ലാ മുന്‍കരുതലും എടുക്കണമെന്ന് രേഖാമൂലം കരാര്‍ ഉണ്ടാക്കിയിരുന്നെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

 

 

 

Latest