Business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
പവന് ഇന്ന് 80 രൂപയാണ് ഉയര്‍ന്നത്.
കൊച്ചി|ഒരാഴ്ചയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് ഇന്ന് 80 രൂപയാണ് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,560 രൂപയാണ്. ഇന്നലെ സ്വര്‍ണത്തിന് 880 രൂപ കുറഞ്ഞിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6945 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5725 രൂപയുമാണ്. രണ്ട് മാസത്തിന് ശേഷമാണ് സ്വര്‍ണവില 55000 ത്തിലേക്ക് എത്തുന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 97 രൂപയാണ്.
---- facebook comment plugin here -----