Kerala
മണിമലയാറ്റില്‍ കാല്‍വഴുതി വീണു; യുവാവിനെ കാണാതായി
ഇരവിപേരൂര്‍ ഒന്നാം വാര്‍ഡ് പ്രീയ മഹലില്‍ സോമശേഖരന്‍ നായരുടെ മകന്‍ പ്രദീപ് എസ് നായര്‍ (47) നെ ആണ് കാണാതായത്.
തിരുവല്ല | മണിമലയാറ്റില്‍ കാല്‍വഴുതി വെള്ളത്തില്‍ വീണ യുവാവിനെ കാണാതായി. ഇരവിപേരൂര്‍ ഒന്നാം വാര്‍ഡ് പ്രീയ മഹലില്‍ സോമശേഖരന്‍ നായരുടെ മകന്‍ പ്രദീപ് എസ് നായര്‍ (47) നെ ആണ് കാണാതായത്.
ഇന്ന് ഉച്ചയ്ക്ക് 1.45ന് വള്ളംകുളം പൂവപ്പുഴ കടവിലാണ് സംഭവം. ബൈക്കിലെത്തിയ പ്രദീപ് മുഖം കഴുകാനിറങ്ങിയപ്പോള്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. തിരുവല്ലയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പത്തനംതിട്ടയില്‍ നിന്ന് സ്‌കൂബാ ഡൈവിങ് ടീമും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വൈകിട്ട് ആറുവരെ തിരച്ചില്‍ നടത്തിയ ശേഷം നിര്‍ത്തിവെക്കുകയായിരുന്നു. നാളെ രാവിലെ തിരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. മഴക്കാലമായതിനാല്‍ മണിമലയാറ്റില്‍ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്.