Connect with us

From the print

എസ് എം എ സ്റ്റേറ്റ് കൗണ്‍സില്‍ നാളെ മര്‍കസില്‍ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യും

രാവിലെ 11ന് മര്‍കസ് ഐ ടി ഐ ഹാളില്‍ ചേരുന്ന കൗണ്‍സില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കോഴിക്കോട് | സുന്നി മാനേജ്മെന്റ് അസ്സോസിയേഷന്‍ (എസ് എം എ) സ്റ്റേറ്റ് വാര്‍ഷിക കൗണ്‍സിലും പുനഃസംഘടനയും നാളെ (ജൂലൈ ആറ്, ശനി) കാരന്തൂര്‍ മര്‍കസില്‍ നടക്കും. രാവിലെ 11ന് മര്‍കസ് ഐ ടി ഐ ഹാളില്‍ ചേരുന്ന കൗണ്‍സില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പുനഃസംഘടനക്ക് നേതൃത്വം നല്‍കും. എസ് എം എ സ്റ്റേറ്റ് ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സ്റ്റേറ്റ് പ്രസിഡന്റ് കെ കെ അഹ്്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി സ്വാഗതം പറയും.

രണ്ട് സെഷനുകളിലായി നടക്കുന്ന കൗണ്‍സിലില്‍ ബശീര്‍ ഫൈസി വെണ്ണക്കോട്, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി വിഷയാവതരണം നടത്തും. വാര്‍ഷിക പ്രവര്‍ത്തന റിപോര്‍ട്ട്, സാമ്പത്തിക റിപോര്‍ട്ട്, പദ്ധതി അവതരണം, ഗ്രൂപ്പ് ഡിസ്‌കഷന്‍ തുടങ്ങിയവ നടക്കും. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അബൂ ഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, മജീദ് കക്കാട്, സി പി സൈതലവി ചെങ്ങര, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, അബ്ദുര്‍റശീദ് ദാരിമി കണ്ണൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുല്‍ അസീസ് ഹാജി പുളിക്കല്‍ നേതൃത്വം നല്‍കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ടവരും ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുമായ കൗണ്‍സിലര്‍മാരാണ് പ്രതിനിധികള്‍.

 

Latest