Connect with us

Kerala

ചെറിയ പെരുന്നാള്‍; നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു

പി എസ് സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍ എന്നിവ മാറ്റിവച്ചു

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന നിയമന പരിശോധന, പ്രമാണ പരിശോധന എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേരള സര്‍വീസ് റൂള്‍സ് വകുപ്പുതല പരീക്ഷ 2022 മെയ് ഒമ്പതിലേക്ക് മാറ്റിവച്ചു. ഇന്ന് നടത്താനിരുന്ന ജെ ഡി സി പരീക്ഷ നാളത്തേക്ക് മാറ്റി. സമയ ക്രമത്തില്‍ മാറ്റമില്ല.

കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല. കേരള സര്‍വകലാശാല നാളെ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ സി ബി സി എസ് എസ്/സി ആര്‍ – സി ബി സി എസ് എസ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മെയ് നാലാം തീയതിയിലേക്ക് മാറ്റി പുനക്രമീകരിച്ചു.