International
കെനിയയില്‍ ചെറുവിമാനം നിലത്ത് വീണ് കത്തിയമർന്നു; 3 പേർ മരിച്ചു
കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്ന് വീണതെന്നാണ് റിപ്പോർട്ട്.
നെയ്‌റോബി | കെനിയയില്‍ ദേശീയപാതയോരത്തെ ചെറുപട്ടണത്തിലേക്ക് വിമാനം തകർന്നുവീണ് കത്തിയമര്‍ന്നു. സംഭവത്തില്‍ മൂന്ന് പേര്‍ മരിച്ചു.ഇന്നലെയാണ് അപകടമുണ്ടായത്.
മാലിന്ദി മൊംബോസ ദേശീയ പാതയ്ക്ക് സമീപത്തായി ക്വാചോചയിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനം നിലത്തുവീണപ്പോള്‍ സമീപത്തുണ്ടായിരുന്ന മോട്ടോര്‍ സൈക്കിള്‍ ടാക്‌സി ഡ്രൈവറും വിമാനത്തിലെ യാത്രക്കാരിയുമടക്കം മൂന്ന് പേരാണ് മരിച്ചത്.കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്ന് വീണതെന്നാണ് റിപ്പോർട്ട്.
വിമാനത്തിന്റെ ഭാഗങ്ങള്‍ വീണ് നിരവധിപേര്‍ക്ക് പരുക്കുണ്ട്.നിലത്ത് വീണ വിമാനം കത്തിയമരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ പൈലറ്റും രണ്ട് ട്രെയിനി പൈലറ്റും ചികിത്സയിലാണ്.
വിമാനം തകര്‍ന്നുവീഴുന്നതിനു തൊട്ടുമുമ്പ് താഴേക്കുചാടിയതിനാലാണ് ഇവര്‍ക്ക് പരുക്കുപറ്റിയത്.