Connect with us

monkey pox

കുരുങ്ങ് വസൂരി സംശയം: കണ്ണൂരില്‍ ഏഴ് വയസുകാരി ചികിത്സയില്‍

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടിയാണ് നിരീക്ഷണത്തില്‍

Published

|

Last Updated

കണ്ണൂര്‍ ‌ കുരങ്ങു വസൂരി ലക്ഷണത്തെ തുടര്‍ന്ന് കണ്ണൂരില്‍ ഏഴ് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഇംഗ്ലണ്ടില്‍ നിന്നെത്തിയ കുട്ടിയെയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. കുട്ടിക്കൊപ്പമെത്തിയ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.

അതേസമയം രോഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗിയുമായി അടുത്തിടപഴകല്‍, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം, രോഗി ഉപയോഗിച്ച വസ്തുക്കളുമായുള്ള പരോക്ഷസമ്പര്‍ക്കം എന്നിവ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

 

Latest