Connect with us

Educational News

സ്മാര്‍ട്ട് ഇവന്റസ് 2025 അവാര്‍ഡ് ദാനം

ഓമശ്ശേരി, മലയമ്മ, തിരുവമ്പാടി, മരഞ്ചാട്ടി, മുക്കം, ചെറുവാടി, കൊടിയത്തൂര്‍, ചെറൂപ്പ എന്നീ റെയിഞ്ചുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റ് സ്‌കോളര്‍ഷിപ്പ് വിതരണം നാളെ.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ അധ്യയന വര്‍ഷം നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി, മലയമ്മ, തിരുവമ്പാടി, മരഞ്ചാട്ടി, മുക്കം, ചെറുവാടി, കൊടിയത്തൂര്‍, ചെറൂപ്പ എന്നീ റെയിഞ്ചുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റും സ്‌കോളര്‍ഷിപ്പും നാളെ (ഏപ്രില്‍ 19, ശനി) മുക്കം നോര്‍ത്ത് കാരശ്ശേരി അല്‍ മദ്റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ വെച്ച് വിതരണം ചെയ്യും.

മജീദ് മാസ്റ്റര്‍ കക്കാട്, ഇ യഅ്ഖൂബ് ഫൈസി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി സഖാഫി, സുല്‍ഫീക്കര്‍ സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.

മേല്‍പ്പറഞ്ഞ റെയിഞ്ചുകളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ നാളെ കാലത്ത് 10ന് നോര്‍ത്ത് കാരശ്ശേരി അല്‍ മദ്റസത്തുല്‍ ഇസ്‌ലാമിയ്യയിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.