Connect with us

Kannur

സ്മാര്‍ട്ട് ഇവൻ്റ്സ് അവാര്‍ഡ് ദാനം പാനൂരില്‍

അര്‍ഹരായവര്‍ രാവിലെ എട്ടിന് രജിസ്റ്റര്‍ ചെയ്യണം

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ അധ്യയന വര്‍ഷം നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റും സ്‌കോളര്‍ഷിപ്പും അവാര്‍ഡ് ദാനവും ചൊവ്വാഴ്ച പാനൂര്‍ എലാംങ്കോട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കുന്ന ഫത്‌ഹേ മുബാറക്ക് സംസ്ഥാനതല ഉദ്ഘാടന സമ്മേളന വേദിയില്‍ വെച്ച് വിതരണം ചെയ്യും.

സയ്യിദ് അലി ബാഫഖി തങ്ങള്‍, വി പി എം ഫൈസി വില്യാപ്പള്ളി, അബു ഹനീഫല്‍ ഫൈസി തെന്നല, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ തങ്ങള്‍, പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ്, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, വി വി അബൂബക്കര്‍ സഖാഫി സംബന്ധിക്കും.

അര്‍ഹരായവര്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് പാനൂര്‍ എലാംങ്കോട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.

 

Latest