Connect with us

Uae

റാസ് അല്‍ ഖൈമയില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുന്നു

ഇരുപത് ഗേറ്റുകള്‍ സ്ഥാപിക്കുകയും നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.

Published

|

Last Updated

റാസ് അല്‍ ഖൈമ| ഗതാഗതം സുഗമമാക്കുന്നതിന് വിവിധയിടങ്ങളില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുന്നതായി പോലീസ് അറിയിച്ചു. എമിറേറ്റിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇവ ഉണ്ടാകും. പുറത്തുകടക്കുന്നതും സ്മാര്‍ട്ട് ഗേറ്റുകളിലൂടെ ആയിരിക്കും. ഇരുപത് ഗേറ്റുകള്‍ സ്ഥാപിക്കുകയും നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.

കൂടാതെ, കവാടങ്ങളില്‍ സ്‌ക്രീനുകള്‍ കാലാവസ്ഥാ മാറ്റം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കും. റോഡ് അവസ്ഥയെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ആണിത്. സുരക്ഷിതമായ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്ക് ഇത് അനിവാര്യമാണ്. 20 സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കല്‍ പുരോഗമിക്കുകയാണെന്ന് റാക് പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അലി ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.

ഗേറ്റുകള്‍ പ്രധാന ഓപ്പറേഷന്‍ റൂമുമായി സംയോജിപ്പിക്കും. ട്രാഫിക് അവസ്ഥകള്‍ തത്സമയ നിരീക്ഷണത്തിനും വിശകലനത്തിനും വിധേയമാക്കും. ട്രാഫിക് അപകടങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുന്ന എ ഐ പവര്‍ കാമറകളും സ്മാര്‍ട്ട് ഗേറ്റുകളില്‍ ഘടിപ്പിക്കും.

 

 

Latest