Kerala
സ്മാര്‍ട്ട് മീറ്റര്‍: തനിക്ക് മുഖ്യമന്ത്രിയോട് എതിര്‍പ്പെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി
സ്മാര്‍ട്ട് മീറ്ററില്‍ ബദല്‍ സംവിധാനവുമായി മുന്നോട്ട് പോകും. വൈദ്യുതി നിയന്ത്രണമോ നിരക്ക് വര്‍ധനയോ കെ എസ് ഇ ബി ആലോചിച്ചിട്ടില്ലെ
തിരുവനന്തപുരം | സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതില്‍ മുഖ്യമന്ത്രിയുമായി തനിക്ക് എതിര്‍പ്പെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വിഷയത്തില്‍ അഭിപ്രായ വ്യത്യാസമില്ല. ബദല്‍ സംവിധാനവുമായി മുന്നോട്ട് പോകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
സ്മാര്‍ട്ട് മീറ്റര്‍ സ്വന്തം നിലയില്‍ നിര്‍മിച്ച് സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കും. നേരത്തെ നല്‍കാമെന്ന് ഏറ്റിരുന്ന സഹായം അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമോ നിരക്ക് വര്‍ധനയോ കെ എസ് ഇ ബി ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാര്‍ക്ക് ദോഷകരമാവാത്ത വിധം വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. കേന്ദ്രം നിര്‍ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവ് കുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുക.
കേന്ദ്ര സര്‍ക്കാറിന്റെ ടോട്ടക്സ് മാതൃക ഒഴിവാക്കും. ഉപഭോക്താവില്‍ നിന്ന് സ്മാര്‍ട്ട് മീറ്റര്‍ ചെലവ് ഈടാക്കുന്ന മാതൃകയാണ് ടോട്ടക്സ്. സ്മാര്‍ട്ട് മീറ്റര്‍ വിഷയത്തില്‍ ബദല്‍ മാര്‍ഗം തേടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.