Connect with us

Uae

ഷാർജയിലും സ്മാർട്ട് വാടക സൂചിക വരുന്നു

സുതാര്യത വർധിപ്പിക്കുന്നതിനും സൂചകമായ വാടക മൂല്യം നൽകുന്നതിനുമായി അബുദബി റിയൽ എസ്റ്റേറ്റ് സെന്റർ 2024 ആഗസ്റ്റിൽ ആദ്യ വാടക സൂചിക പുറത്തിറക്കിയിരുന്നു.

Published

|

Last Updated

ഷാർജ | ഷാർജ സ്മാർട്ട് വാടക സൂചിക ആരംഭിക്കാൻ പദ്ധതിയിടുന്നു. ഇത് എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരികയും നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുമെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ റിയൽ എസ്റ്റേറ്റ് സെക്ടർ ബിസിനസ് കമ്മിറ്റി ചെയർമാൻ സഈദ് ഗാനിം അൽ സുവൈദി അറിയിച്ചു.

ഷാർജയുടെ ഭൂപടത്തോടൊപ്പമാണ് സൂചിക പുറത്തിറക്കുക. എമിറേറ്റിലെ ആളുകൾക്ക് അതത് പ്രദേശങ്ങളിലെ വാടക അറിയിക്കും. ഷാർജ റിയൽ എസ്റ്റേറ്റ് വകുപ്പുമായി സഹകരിച്ചാണ് സ്മാർട്ട് വാടക സൂചിക പുറത്തിറക്കുക. ദുബൈ ഈ വർഷം പുറത്തിറക്കി.

വാടക വിപണിക്ക് കൂടുതൽ വ്യക്തത വരുത്തുന്നതിലൂടെ വാടകക്കാർക്കും വീട്ടുടമസ്ഥർക്കും ഇടയിലുള്ള തർക്കങ്ങൾ കുറക്കാനും സൂചിക സഹായിക്കുമെന്നാണ് പ്രതീക്ഷ. ദുബൈ സ്മാർട്ട് വാടക സൂചികയിൽ കെട്ടിട വർഗീകരണം, പഴയതും പുതിയതുമായ വാടക, പ്രദേശത്തെ ശരാശരി വാടക എന്നിവ ഉൾപ്പെടുന്നു. സുതാര്യത വർധിപ്പിക്കുന്നതിനും സൂചകമായ വാടക മൂല്യം നൽകുന്നതിനുമായി അബുദബി റിയൽ എസ്റ്റേറ്റ് സെന്റർ 2024 ആഗസ്റ്റിൽ ആദ്യ വാടക സൂചിക പുറത്തിറക്കിയിരുന്നു.

അനധികൃത ഭൂമി പാട്ടത്തിനെതിരെ മുന്നറിയിപ്പ്

ഷാർജയിൽ ഫാം, ഭൂമി ഉടമകൾക്ക് തങ്ങളുടെ അധീനതയിലുള്ള പ്ലോട്ടുകൾ സാമ്പത്തിക ആവശ്യങ്ങൾക്കായി വാടകക്കെടുക്കുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. ശൈത്യകാലത്ത് നടക്കുന്ന ഒരു സമ്പ്രദായമാണിത്. പ്ലോട്ട് ഉടമകൾക്ക് അവരുടെ ഭൂമിയിൽ കൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയ അംഗീകൃത പ്രവർത്തനങ്ങൾ നടത്താൻ മാത്രമേ അനുമതിയുള്ളൂവെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. മറ്റ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നത് സമീപത്തെ ഫാമുകൾക്കും അവയുടെ ഉടമകൾക്കും ദോഷവും ശല്യവും ഉണ്ടാക്കുന്നുവെന്ന് അതോറിറ്റി പറഞ്ഞു.

Latest