Connect with us

Uae

സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡക്സ് പുറത്തിറക്കി; വാടക വര്‍ധന കെട്ടിടങ്ങള്‍ നവീകരിച്ചാല്‍ മാത്രം

സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡക്‌സ് ന്യായമായ വിലയും വാടകയും ക്രമീകരിക്കും.

Published

|

Last Updated

ദുബൈ|കെട്ടിടങ്ങള്‍ നവീകരിച്ചാല്‍ മാത്രമേ വാടക വര്‍ധന അനുവദിക്കൂ എന്ന് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ്. പ്രസ്തുത പ്രദേശങ്ങളില്‍ വാടക സൂചിക കൂടിയാലും ഈ നിബന്ധന ഉള്‍ക്കൊള്ളണം. വസ്തുവകകള്‍ നവീകരിച്ച് ആഡംബര കെട്ടിടങ്ങള്‍ക്ക് തുല്യമായ വാടക വര്‍ധിപ്പിക്കുന്നതിന് ‘റേറ്റിംഗ്’ ഉയര്‍ത്തണം. പുതിയ സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡക്‌സിന്റെ വിശദാംശങ്ങളിലെ പ്രധാന വ്യവസ്ഥ ഇതാണ്. ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്(ഡി എല്‍ ഡി) അതിന്റെ പുതിയ സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡക്സ് ഇന്നലെ പുറത്തിറക്കി. ഇത് ‘വാടക മൂല്യനിര്‍ണയത്തിന് ന്യായമായ വ്യവസ്ഥയാണ്.’ ഭൂവുടമകള്‍, കുടിയാന്‍മാര്‍, നിക്ഷേപകര്‍ എന്നിവര്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

‘ബില്‍ഡിംഗ് ക്ലാസിഫിക്കേഷന്‍ സിസ്റ്റവുമായി ഞങ്ങള്‍ സൂചികയെ ബന്ധിപ്പിച്ചിരിക്കുന്നു, മാത്രമല്ല ഇത് ഉടമകളുടെ ജീവിത നിലവാരവും വാടക മൂല്യവും മെച്ചപ്പെടുത്താന്‍ സഹായിക്കും. അവരുടെ കെട്ടിടങ്ങള്‍ നവീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു.’ ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ സെക്ടര്‍ സി ഇ ഒ മാജിദ് അല്‍ മര്‍റി പറഞ്ഞു.
‘വാടക വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മൂല്യനിര്‍ണയത്തിനായി ഞങ്ങളെ സമീപിക്കണം. ഭൂവുടമകള്‍ക്ക് കെട്ടിടങ്ങളില്‍ നിക്ഷേപിക്കാം. ഇത് നല്ലൊരു അവസരമാണ്, കാരണം അവര്‍ക്ക് വാടക വര്‍ധിപ്പിക്കാന്‍ കഴിയും.’ അദ്ദേഹം പറഞ്ഞു.

‘വര്‍ഗീകരണത്തിന് 60-ലധികം മാനദണ്ഡങ്ങളുണ്ട്, കൂടാതെ സൂചികയില്‍ ഉപയോഗിച്ചിരിക്കുന്ന മാനദണ്ഡങ്ങളിലൊന്ന് കെട്ടിടങ്ങളുടെ വര്‍ഗീകരണമാണ്. ആര്‍ക്കെങ്കിലും വാടക വര്‍ധിപ്പിക്കണമെങ്കില്‍ ക്ലാസിഫിക്കേഷനും റേറ്റിംഗും വര്‍ധിപ്പിക്കണം. സ്മാര്‍ട്ട് ഇന്‍ഡക്‌സ് ആദ്യ ഘട്ടത്തില്‍ താമസ കേന്ദ്രങ്ങളെ ഉള്‍ക്കൊള്ളും. വാണിജ്യ വിഭാഗം പിന്നീട് ചേര്‍ക്കും. കെട്ടിടങ്ങള്‍ ഒന്ന് മുതല്‍ പഞ്ചനക്ഷത്ര റേറ്റിംഗുകള്‍ വരെ റാങ്ക് ചെയ്തിട്ടുണ്ട്. വാടക മൂല്യങ്ങള്‍ അതിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുന്നു. സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡക്‌സ് ന്യായമായ വിലയും വാടകയും ക്രമീകരിക്കും. അത് താങ്ങാനാവുന്നതാക്കി മാറ്റും. അതേസമയം ചട്ടങ്ങള്‍ക്ക് അനുസൃതമായി ഭൂവുടമകള്‍ക്ക് വാടക ക്രമീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് നിക്ഷേപകരും ഭൂവുടമകളും വാടകക്കാരുമുണ്ട്. പാട്ടവില സന്തുലിതമാക്കാന്‍ ശ്രമിക്കുന്നു. വാടകക്കാരോ ഉടമകളോ വിപണിയോ ആകട്ടെ, ഈ സൂചികയില്‍ നിന്ന് എല്ലാവര്‍ക്കും പ്രയോജനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. നിക്ഷേപകര്‍ക്ക് വരുമാനം ലഭിച്ചില്ലെങ്കില്‍, അവര്‍ നിക്ഷേപിക്കില്ല. ആളുകള്‍ ദുബൈയിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. ധാരാളം ആളുകള്‍ ഉടമകളായി മാറും. അതിനാല്‍ മൂന്ന് പാര്‍ട്ടികള്‍ക്കിടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സൂചിക നിരവധി മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡി എല്‍ ഡിയിലെ റെന്റല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ്ഡയറക്ടര്‍ ഖാലിദ് അല്‍ ശൈബാനി പറഞ്ഞു. ‘വര്‍ഗീകരണത്തിന് പുറമേ, എല്ലാ പ്രദേശങ്ങളിലും പഴയതും പുതിയതുമായ കരാറുകളില്‍ ശരാശരി വാടക ആവശ്യമാണ്. ഇതിനെല്ലാം കരുതല്‍ ഉണ്ടാകും. ഇതിന് ന്യായമായ സമീപനം ആവശ്യമാണ്.’ അദ്ദേഹം പറഞ്ഞു.

 

 

Latest