Kerala
രമയ്‌ക്കെതിരായ അപവാദ പ്രചാരണം; മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ ആര്‍എംപി
സച്ചിന്‍ ദേവിന്റെ പോസ്റ്റാണ് തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി.
തിരുവനന്തപുരം| കെകെ രമയ്‌ക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ കേസ് കൊടുക്കാന്‍ ആര്‍എംപി. എംവി ഗോവിന്ദനും സച്ചിന്‍ ദേവിനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ആര്‍എംപി അറിയിച്ചു.
സിപിഎം കേന്ദ്രങ്ങളുടെ അറിവോടെയാണ് രമയ്‌ക്കെതിരായ വധഭീഷണിയും നിയമസഭയിലെ സംഘര്‍ഷവും. ഇക്കാര്യങ്ങള്‍ നിയമസഭാ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് ആര്‍എംപി വ്യക്തമാക്കി. രമയ്‌ക്കെതിരായ ആക്രമണം സിപിഎം കേന്ദ്രങ്ങളില്‍ നടന്ന ആലോചനയുടെ ഭാഗമാണെന്നും ആര്‍എംപി പറഞ്ഞു.
സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ കെകെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഈ പരിക്ക് വ്യാജമാണെന്ന തരത്തില്‍ രമക്കെതിരെ വ്യാജ എക്‌സ് റേ ദൃശ്യങ്ങളടക്കം ഉപയോഗിച്ച് സൈബര്‍ ആക്രമണവും നടന്നിരുന്നു. സംഘര്‍ഷമുണ്ടായ അന്ന് രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിന്‍ദേവ് എംഎല്‍എ പോസ്റ്റ് ഇട്ടിരുന്നു.
തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ കെ കെ രമ സ്പീക്കര്‍ക്കും സൈബര്‍ പൊലീസിനും പരാതി നല്‍കി. സച്ചിന്‍ ദേവിന്റെ പോസ്റ്റാണ് തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി.