Kerala
പരിഭ്രാന്തി പടര്‍ത്തി ലോറിയിലെ പുക
പുക ഉയര്‍ന്ന ഉടനെ ഡ്രൈവര്‍ ബാറ്ററിയുടെയും ഡീസല്‍ ടാങ്കിലേക്കുള്ള ബന്ധങ്ങള്‍ വിഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി
തൃശൂര്‍ | മദ്യം കയറ്റി വന്ന ലോറിയില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് സമീപം രാവിലെയാണ് സംഭവം. അസ്സി. സ്റ്റേഷന്‍ ഓഫീസര്‍ കെ പി സജീവന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.
വാഹനത്തിന്റെ എന്‍ജിന്റെ ടര്‍ബോ ഭാഗം കത്തിയതാണ് അപകട കാരണം. പുക ഉയര്‍ന്ന ഉടനെ ഡ്രൈവര്‍ ബാറ്ററിയുടെയും ഡീസല്‍ ടാങ്കിലേക്കുള്ള ബന്ധങ്ങള്‍ വിഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംസ്ഥാന പാതയില്‍ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇത് വഴിയാണ് കടത്തി വിടുന്നത്.
---- facebook comment plugin here -----