air india express
വിമാനത്തില്‍ നിന്ന് പുക: ഷാര്‍ജയിലേക്കു പറന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി
വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്
കൊച്ചി | വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്നു നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്കു പറന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.
രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്.
വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 -ഓളം യാത്രക്കാരെ ദുബൈയില്‍ നിന്നു വന്ന മറ്റൊരു വിമാനത്തില്‍ യാത്രയാക്കി.
---- facebook comment plugin here -----