Kerala
ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിൽ നിന്ന് പുക; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി
സംഭവത്തില്‍ ആശങ്കവേണ്ടെന്നും വിമാനം ഉടന്‍ തന്നെ പുറപ്പെടുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ഫയൽ ചിത്രം
തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് മുമ്പ് വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നു. മസ്‌കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്.
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതര്‍ യാത്രക്കാരെ തിരിച്ചിറക്കി പരിശോധനനടത്തി. സംഭവത്തില്‍ ആശങ്കവേണ്ടെന്നും വിമാനം ഉടന്‍ തന്നെ പുറപ്പെടുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----