Connect with us

National

ചൈല്‍ഡ് ഹെല്‍പ്പ് ലൈനുമായി സമന്വയിച്ച് പ്രവര്‍ത്തിക്കാന്‍ മെറ്റയോട് ആവശ്യപ്പെട്ട് സ്മൃതി ഇറാനി

മാനസികാരോഗ്യ പരിപാടികള്‍ നടത്തുന്നതിന് നിംഹാന്‍സ് പോലുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും മെറ്റയോട് ആവശ്യപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി| അടിയന്തര സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനുമായി സമന്വയിച്ച് പ്രവര്‍ത്തിക്കാന്‍ മെറ്റായോട് വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.ഡിജിറ്റല്‍ സുരക്ഷ ഉച്ചകോടിയില്‍ സംസാരിച്ച ഇറാനി, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ മാനസികാരോഗ്യ പരിപാടികള്‍ നടത്തുന്നതിന് നിംഹാന്‍സ് പോലുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മെറ്റയോട് ആവശ്യപ്പെടുകയും ചെയ്തു.

കുട്ടികളുടെ അടിയന്തര സാഹചര്യത്തില്‍ പെട്ടെന്ന് പ്രതികരിക്കാന്‍ സന്നദ്ധ സംഘടനകള്‍ സജ്ജരല്ലെന്നും കൂടാതെ ചില കുട്ടികള്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളിലേക്ക് വിളിക്കുമ്പോള്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് കേള്‍ക്കാനോ വേണ്ട പരിഹാരങ്ങള്‍ നിര്‍ദേശിക്കാനോ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.കുട്ടികളുടെ സുരക്ഷയുടെ ആവശ്യകതകള്‍ സൂക്ഷ്മതയോടെ നിറവേറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വേഗത്തിലുള്ള പ്രതികരണ ഏജന്‍സികളുമായി ഞങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അപകടത്തില്‍പ്പെടുന്ന ആളുകളോട് വേഗത്തില്‍ പ്രതികരിക്കാന്‍ സര്‍ക്കാരും ക്രമസമാധാന മേഖലയിലെ ഏജന്‍സികളും പ്രതിജ്ഞാബദ്ധരാണെന്നും ഇറാനി കൂട്ടിചേര്‍ത്തു.

 

Latest