National
കല്‍ക്കരി കള്ളക്കടത്ത്; പശ്ചിമ ബംഗാള്‍ നിയമമന്ത്രിയുടെ വസതികളില്‍ സിബിഐ റെയ്ഡ്
കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി അഴിമതിക്കേസില്‍ 2020ല്‍ സിബിഐ സമര്‍പ്പിച്ച എഫ്ഐആറുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം.
കൊല്‍ക്കത്ത | കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ നിയമമന്ത്രി മൊളോയ് ഘട്ടക്കിന്റെ അസന്‍സോളിലെയും കൊല്‍ക്കത്തയിലെയും വസതികളില്‍ സിബിഐ റെയ്ഡ്. അസന്‍സോളിലെയും കൊല്‍ക്കത്തിയിലേയും വീടുകളിലാണ് റെയ്ഡ്. മൊളോയ് ഘട്ടക്കിന് അസന്‍സോളിലും കൊല്‍ക്കത്തയിലും നിരവധി വീടുകളുണ്ട്. ഘട്ടകുമായി ബന്ധപ്പെട്ട് ആറ് സ്ഥലങ്ങളിലെങ്കിലും സിബിഐ പരിശോധന നടത്തുന്നുണ്ട്.
റെയ്ഡിന മുന്നോടിയായി ഘട്ടക്കിന്റെ അസന്‍സോളിലെ വസതിക്ക് പുറത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.കല്‍ക്കരി കള്ളക്കടത്ത് കേസില്‍ ക്രിമിനല്‍ വശമാണ് സിബിഐ അന്വേഷിക്കുന്നത്.കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി അഴിമതിക്കേസില്‍ 2020ല്‍ സിബിഐ സമര്‍പ്പിച്ച എഫ്ഐആറുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം.
ജൂലായില്‍, ബംഗാള്‍ കല്‍ക്കരി കള്ളക്കടത്ത് കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു, മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവ് വിനയ് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഓപ്പറേഷന്റെ കിംഗ്പിന്‍ എന്ന് ആരോപിക്കപ്പെടുന്ന അനുപ് മാജ്ഹി എന്ന ലാല ഉള്‍പ്പെടെ 41 പേര്‍ക്കെതിരെയാണ് കേസ്.