Connect with us

Kerala

കള്ളക്കടൽ സാധ്യത; കേരള തീരങ്ങളിൽ ഇന്ന് ചുവപ്പു ജാഗ്രത

ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഇന്ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഇന്ന് ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണകേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് കേരള തീരങ്ങളിൽ കേന്ദ്രം ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം മാറി താമസിക്കണം. കേരള, കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മല്‍സ്യ ബന്ധനം പാടില്ല. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകളിലെ വിനോദസഞ്ചാരം ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഇന്ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം അടുത്ത രണ്ടു ദിവസത്തിനകം പൂര്‍ണമായും പിന്‍വാങ്ങി തുലാവര്‍ഷം എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Latest