Connect with us

National

കോയമ്പത്തൂരില്‍ പാമ്പുപിടിത്തക്കാരൻ മൂർഖന്റെ കടിയേറ്റ് മരിച്ചു

കോയമ്പത്തൂരിലെ തൊണ്ടാമുത്തൂരില്‍ വെച്ചാണ് പാമ്പ് കടിയേറ്റത്.

Published

|

Last Updated

കോയമ്പത്തൂര്‍ | പാമ്പുപിടിത്തക്കാരന്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു.കോയമ്പത്തൂര്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്.

കോയമ്പത്തൂരിലെ തൊണ്ടാമുത്തൂരില്‍ വെച്ചാണ് പാമ്പ് കടിയേറ്റത്.പ്രദേശത്തെ വീടുകളില്‍ എത്തിയ മൂര്‍ഖനെ പിടിക്കാനുള്ള ശ്രമത്തിനിടെ കടിയേല്‍ക്കുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചു.

കഴിഞ്ഞ 20 വര്‍ഷമായി കോയമ്പത്തൂര്‍ മേഖലയില്‍ പാമ്പുകളെ പിടികൂടി വനം വകുപ്പിന്റെ സഹായത്തോടെ വനത്തില്‍ കൊണ്ടുവിടുന്നയാളാണ് മരിച്ച സന്തോഷ്.

Latest