Connect with us

National

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിനിടെ പാമ്പ്; കൊല്ലാതെ പോകാന്‍ അനുവദിക്കണമെന്ന് ഭൂപേഷ് ഭാഘേല്‍

സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഒരു പ്ലാസ്റ്റിക് ബാഗ് കൊണ്ടുവന്ന് പാമ്പിനെ അതിനകത്താക്കി മറ്റൊരിടത്ത് കൊണ്ടുപോയി കളയാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Published

|

Last Updated

റായ്പൂര്‍| ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെ വാര്‍ത്ത സമ്മേളനത്തിനിടെ പാമ്പ്. മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. പാമ്പിനെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ ഭയന്നു. ചിലര്‍ പാമ്പിനെ ആക്രമിക്കാനും തുനിഞ്ഞു. പാമ്പിനെ കൊല്ലുമെന്നായപ്പോള്‍ മുഖ്യമന്ത്രി അവരെ തടഞ്ഞു. അതിനെ പോകാന്‍ അനുവദിക്കണമെന്നും പാമ്പുകളെ കൊല്ലരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഒരു പ്ലാസ്റ്റിക് ബാഗ് കൊണ്ടുവന്ന് പാമ്പിനെ അതിനകത്താക്കി മറ്റൊരിടത്ത് കൊണ്ടുപോയി കളയാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശേഷം പാമ്പുകളെ കുറിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെറിയൊരു ക്ലാസ് എടുക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

 

 

Latest