Connect with us

National

യുപിയില്‍ ട്രെയിന്‍ എസി കോച്ചില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍

തിരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.തുടര്‍ന്ന് എ.സി കോച്ച് വേര്‍പെടുത്തിയ ശേഷമാണ് ട്രെയിന്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ പാമ്പ്. യാത്രക്കാര്‍ പരിഭാന്തരായതിനെ തുടര്‍ന്ന് അധികൃതര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു തിരച്ചില്‍ നടത്തി. മഗാധ് എക്‌സ്പ്രസിന്റെ എസി കോച്ചിലാണ് യാത്രക്കാര്‍ പാമ്പിനെ കണ്ടത്.  യാത്രക്കാര്‍ അധികൃതരെ അറിയിക്കുകയും അവര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയുമായിരുന്നു.

ഇറ്റാവ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ട്രെയിന്‍ എത്തിയപ്പോള്‍ കയറി തെരച്ചില്‍ ആരംഭിച്ചു. കോച്ചിന്റെ മുക്കും മൂലയുമെല്ലാം നോക്കിയിട്ടും പാമ്പിനെ കണ്ടെത്താനായില്ല. സ്റ്റേഷനില്‍ 15 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ടായിരുന്നു തെരച്ചില്‍. എന്നാല്‍ പാമ്പിനെ പിടികൂടാന്‍ കഴിയാത്ത സംഘം തെരച്ചില്‍ അവസാനിപ്പിച്ച് തിരിച്ചുപോയി. തുടര്‍ന്ന് പാമ്പിനെ കണ്ട എ.സി കോച്ച് വേര്‍പെടുത്തിയ ശേഷമാണ് ട്രെയിന്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്.

 

Latest