Connect with us

odd news

സീറ്റുയര്‍ത്തിയപ്പോള്‍ സ്‌കൂട്ടറില്‍ പാമ്പ്; പരിശോധനക്കൊടുവില്‍ കണ്ടെത്താനായില്ല

പെട്രോള്‍ പമ്പിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്

Published

|

Last Updated

കോഴിക്കോട് | ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ പാമ്പിനെ കണ്ട് യാത്രികന്‍ ഞെട്ടി. രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കാട് നഗരത്തില്‍ കച്ചവടം നടത്തുന്ന വെസ്റ്റ്ഹില്‍ സ്വദേശി രാജു സ്‌കൂട്ടറില്‍ പെട്രോളടിക്കാനായി കിഴക്കേ നടക്കാവിലെ പെട്രോള്‍ പമ്പിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്.

സീറ്റുയര്‍ത്തിയപ്പോള്‍ ഉള്ളില്‍ പാമ്പിനെ കണ്ടതോടെ ഇയാള്‍ പരിഭ്രാന്തനായി. തുടര്‍ന്ന് ഓടിക്കൂടിയവരുടെ സഹായത്തോടെ പാമ്പിനായി വാഹനത്തിനുള്ളില്‍ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. അര മണിക്കൂറോളം നീണ്ട പരിശോധനക്കൊടുവില്‍ പാമ്പിനെ കണ്ടെത്താത്തതിനെ തുടര്‍ന്ന് പാമ്പുണ്ടാകില്ലെന്ന ആശ്വാസത്തില്‍ ഇയാള്‍ സ്‌കൂട്ടറോടിച്ച് പോയി.

---- facebook comment plugin here -----

Latest