Connect with us

Kerala

സ്‌കൂള്‍ കിണറ്റില്‍ പാമ്പുകളെ കണ്ടെത്തിയ സംഭവം; പഞ്ചായത്ത് അധികൃതരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി

ആഴ്ചകള്‍ക്ക് മുമ്പ് കിണറ്റില്‍പാമ്പുകളെ കണ്ടപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം |കൊടവിളാകം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കിണറിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയിട്ട് ആഴ്ച്ചകള്‍ ഏറെയായി. ക്രിസ്മസ് അവധിക്ക് മുമ്പേ സ്‌കൂളിലെ കിണറ്റില്‍ കണ്ട പാമ്പിനെ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നിട്ടും എടുത്ത് മാറ്റാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തി

ആഴ്ചകള്‍ക്ക് മുമ്പ് കിണറ്റില്‍പാമ്പുകളെ കണ്ടപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പാമ്പുകളെ എടുത്തുമാറ്റണമെന്ന ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ചു. എന്നാല്‍ പഞ്ചായത്ത് സംഭവത്തില്‍ യാതൊരു നടപടിയും എടുത്തില്ല.

അവധി കഴിഞ്ഞ് വിദ്യാലയത്തില്‍ എത്തിയപ്പോഴും കിണറില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് കുട്ടികള്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് പ്രതിഷേധം ശക്തമായി. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും ഫയര്‍ഫോഴ്സും സ്‌കൂളിലെത്തി പാമ്പുകളെ പുറത്തെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

 

 

 

---- facebook comment plugin here -----

Latest