Organisation
സ്നേഹ കേരളം 'ഒന്നിച്ചു നില്‍ക്കാന്‍ എന്താണ് തടസ്സം'; ശ്രദ്ധേയമായി ഐ സി എഫ് സീക്കോ സെക്ടര്‍ 'ചായ ചര്‍ച്ച'
ഇന്നലെകളിലെ സൗഹൃദത്തിന്റെ നല്ല സങ്കല്‍പ്പങ്ങളെ തിരസ്‌കരിച്ചതാണ് സാംസ്‌കാരിക കേരളത്തിലെ അപചയങ്ങളുടെ മുഖ്യ കാരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ദമാം | സ്നേഹ കേരളം ‘ഒന്നിച്ചു നില്‍ക്കാന്‍ എന്താണ് തടസ്സം’ എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി സീക്കോ സെക്ടര്‍ ‘ചായ ചര്‍ച്ച’ ശ്രദ്ധേയമായി. ഇന്നലെകളിലെ സൗഹൃദത്തിന്റെ നല്ല സങ്കല്‍പ്പങ്ങളെ തിരസ്‌കരിച്ചതാണ് സാംസ്‌കാരിക കേരളത്തിലെ അപചയങ്ങളുടെ മുഖ്യ കാരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ദമാം ഹോളിഡേ ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കം, ശാക്കിര്‍ (നവോദയ), വേണുഗോപാല്‍ (നസ്മ), അഫ്‌സല്‍ (കെ എം സി സി), ഇര്‍ഷാദ് (ഐ എം സി സി), ഫസല്‍ ബദര്‍ (കെ ഡി എസ് എഫ്), അബ്ദുസ്സലാം (കെ സി എഫ്), ഐ സി എഫ് പ്രോവിന്‍സ് -സെന്‍ട്രല്‍ സാരഥികളായ അന്‍വര്‍ കളറോഡ്, നാസര്‍ മസ്താന്‍ മുക്ക്, അബ്ദുറഹ്മാന്‍ പുത്തനത്താണി, ഹര്‍ഷാദ് ഇടയന്നൂര്‍, ശഹീര്‍ (രിസാല സ്റ്റഡി സര്‍ക്കിള്‍), സിദ്ദീഖ് ഇര്‍ഫാനി, അഷ്‌റഫ് ജൗഹരി, ഹിളര്‍ മുഹമ്മദ്, അബ്ബാസ് കുഞ്ചാര്‍, അബ്ദുല്‍ ഖാദിര്‍ സഅദി, മഹ്മൂദ് ഹാജി പങ്കെടുത്തു.
ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി സലീം പാലച്ചിറ സമാപന പ്രസംഗം നടത്തി. മുസ്തഫ മാസ്റ്റര്‍ മുക്കൂട് കീനോട്ട് അവതരിപ്പിച്ചു. സിദ്ദീഖ് സഖാഫി ഉറുമി സ്വാഗതവും റിയാസ് ആലംപാടി നന്ദിയും പറഞ്ഞു.